---
title: "നാദാപുരത്ത് 150 കുപ്പി വിദേശമദ്യവുമായി ബൈക്ക് യാത്രക്കാരൻ പിടിയിൽ"
english_title: "Biker arrested with 150 bottles of foreign liquor in Nadapuram"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184359/Biker arrested with 150 bottles of foreign liquor in Nadapuram"
published_at: "2024-02-14T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc435e64d7c_65cc3da8256dc_police.jpg"
keywords: []
---

# നാദാപുരത്ത് 150 കുപ്പി വിദേശമദ്യവുമായി ബൈക്ക് യാത്രക്കാരൻ പിടിയിൽ

> **Lead Summary:** കോഴിക്കോട് : panoornews.in നാദാപുരം പോലീസിൻ്റെ വാഹനപരിശോധനയ്ക്കിടെ 150 കുപ്പി വിദേശമദ്യവുമായി ബൈക്ക് യാത്രക്കാരൻ പിടിയിൽ.

## Article Content

കോഴിക്കോട് : panoornews.in നാദാപുരം പോലീസിൻ്റെ വാഹനപരിശോധനയ്ക്കിടെ 150 കുപ്പി വിദേശമദ്യവുമായി ബൈക്ക് യാത്രക്കാരൻ പിടിയിൽ.

വയനാട് മീനങ്ങാടി മംഗലത്ത് സജീവനെ(54)യാണ് നാദാപുരം ഇൻസ്പെക്ടർ എ.വി. ദിനേശൻ പിടികൂടിയത് . കായപ്പനിച്ചി ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് വിദേശമദ്യം പിടികൂടിയത്.

500 മില്ലീലിറ്ററിന്റെ 40 കുപ്പിയും 180 മില്ലിയുടെ 50 കുപ്പിയും 90 മില്ലിയുടെ 60 കുപ്പിയുമാണ് ബൈക്കിൽനിന്ന് കണ്ടെടുത്തത്. മദ്യം കടത്തിയ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184359/Biker arrested with 150 bottles of foreign liquor in Nadapuram)